Friday, February 3, 2017

Unveiling of LOGO and Kick Start to the Mission

 It will address needs for 25 years

A comprehensive development project taking into consideration the needs of the city for the next 25 years is being designed by the city Corporation.
Mayor V. Rajendrababu said the project, christened ‘Mission Kollam,’ will work in close coordination with the Nava Kerala Mission of the State government.
The Mayor said that all the schemes in the project would be designed in due consultation with people. The aim was to implement development projects required by the city for the next quarter century across a span of four years.
The Mayor will be the chairman of Mission Kollam and Dr.Sree Kumar will be the vice-chairman.

22 sectors
The development requirements of the city will be divided into 22 sectors. These will include agriculture, animal husbandry, garbage disposal, total housing, city beautification, youth welfare, drinking water, and social justice, to name a few
People can also make suggestions for ensuring transparent and corruption-free service from the Corporation office. The project will also lay emphasis on improving the traffic system of the city so as to ease congestion and bring down accidents, the Mayor said.


6 comments:

  1. ചരിത്രമുറങ്ങുന്ന കൊല്ലം നഗരത്തിന്‍റെ വികസനം കാണുവാന്‍ ഒരു കൊല്ലംകാരനെന്ന നിലയില്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആളാണ്‌ ഞാന്‍. അതിലേയ്ക്കായി കുറച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു. ദയവായി വായിക്കുക..

    1. മൊബിലിറ്റി ഹബ്ബ്‌

    കൊല്ലം നഗരത്തിന്‍റെ ഭാവി വികസനം കൊല്ലം ബൈപ്പാസിനെ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് നഗരത്തിലെ ആദ്യ മൊബിലിറ്റി ഹബ്ബ്‌ വരേണ്ടത് കല്ലുംതാഴം ഭാഗത്താണ്. എങ്കിലേ ജല-റോഡ്‌-റെയില്‍ മാര്‍ഗ്ഗങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിയൂ, ഭാവിയില്‍ ദീര്‍ഘദൂര ബസ്സുകള്‍ക്ക്‌ കല്ലുംതാഴം മൊബിലിറ്റി ഹബ്ബില്‍ ആളുകളെ ഇറക്കി നഗരത്തില്‍ പ്രവേശിക്കാതെ കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബ്‌ മാതൃകയില്‍ യാത്ര തുടരാം. സമാനമായ മൊബിലിറ്റി ഹബ്ബ്‌ പദ്ധതികള്‍ നീണ്ടകര/ശക്തികുളങ്ങര, മേവറം, അഞ്ചാലുംമൂട് ഭാഗങ്ങളിലും നടപ്പിലാക്കാവുന്നതാണ്.

    "കൊല്ലം മൊബിലിറ്റി ഹബ്ബ്‌ അല്ല, കല്ലുംതാഴം മൊബിലിറ്റി ഹബ്ബ്‌"

    2. പ്രൊഫഷണലുകള്‍ക്ക് നഗരത്തില്‍ ജോലി സാദ്ധ്യത

    തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌, എന്തിനേറെ തൃശൂര്‍, കോട്ടയം, കണ്ണൂര്‍, പാലക്കാട്‌ നഗരങ്ങളില്‍ പോലും അനേകം IT കമ്പനികള്‍ ഉണ്ടിന്ന്. പക്ഷെ നമ്മുടെ കൊല്ലം നഗരം വളരെയേറെ പിന്നോക്കം പോയിരിക്കുന്നു ആ കാര്യത്തില്‍. അത് മാറണം.
    കൊല്ലം നഗരത്തില്‍ മത്സ്യബന്ധനവും കശുവണ്ടി സംസ്കരണവും കയര്‍പിരിക്കലും തൊഴിലാക്കിയവര്‍ മാത്രമല്ല ഉള്ളത്. B.Tech, M.Tech, MBA, MCA ഒക്കെ പഠിച്ച അഭ്യസ്ഥവിദ്യര്‍ കൊല്ലത്ത് ജോലി സാദ്ധ്യത ഇല്ലാത്തതിനാല്‍ അയല്‍നഗരങ്ങളിലേയ്ക്ക് താമസം മാറുന്നു. അത് മാറണം.

    KSRTC ബസ്‌ സ്റ്റേഷനോടടുത്ത സ്ഥലം ഒരു ചെറുകിട IT പാര്‍ക്ക്‌ എങ്കിലുംഉള്‍പ്പെടുന്ന ബഹുനില സമുച്ചയം നഗരത്തിന് ഉള്ളില്‍തന്നെ കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയില്‍ ഒരുക്കാനുതകുന്ന ഒന്നാണ്. ഒരു 4 നിലകളില്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെ മറ്റ് 5-6 നിലകളിലായി ഒരു ചെറുകിട IT പാര്‍ക്ക്‌ ഒരുക്കിയാല്‍ തീര്‍ച്ചയായും സര്‍ക്കാരിന്‍റെ സഹകരണത്തോടെ കമ്പനികളെ കൊണ്ടുവരാന്‍ സാധിക്കും. പുനലൂര്‍ നഗരസഭ പോലും അത്തരത്തില്‍ മിനി IT പാര്‍ക്ക് നിര്‍മ്മിച്ചിട്ടുള്ളതാണ്.

    3. കൊല്ലം സിറ്റി ആയിമാറി, "കൊല്ലം ടൌണ്‍" ബോര്‍ഡ്‌ വേണ്ട

    മേവറം വരെയുള്ള ഭാഗത്ത് "കൊല്ലം-10km, കൊല്ലം-20km" എന്നൊക്കെയുള്ള ബോര്‍ഡുകള്‍ കണ്ടാല്‍ മനസ്സിലാക്കാം. പക്ഷെ കൊല്ലം നഗരപരിധിക്കുള്ളില്‍ കയറിയാലും പിന്നെയും "കൊല്ലം...കൊല്ലം" എന്നുള്ള ദിശാസൂചക ബോര്‍ഡുകള്‍ വയ്ക്കാന്‍ അനുവദിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നെയില്ല. അതും "കൊല്ലം ടൌണ്‍" എന്നാണ് പലതിലും രേഖപ്പെടുത്താറുള്ളത്‌. നമ്മള്‍ തന്നെ കൊല്ലം സിറ്റിയെ വെറും "ടൌണ്‍" എന്നാക്കി തരംതാഴ്ത്തിയാല്‍ മറ്റുള്ളവര്‍ എങ്ങനെയാകും കരുതുക?? മേവറം മുതല്‍ ശക്തികുളങ്ങര വരെയും നമ്മുടെ "കൊല്ലം" തന്നെയാണ്.


    അതുകൊണ്ട് "കൊല്ലം" എന്ന സ്ഥലപ്പേര് നഗരപരിധിക്ക് ഉള്ളില്‍ കയറിയാല്‍ പിന്നെ ദിശാസൂചക ബോര്‍ഡുകളില്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്‌. പകരം കൊല്ലം KSRTC ബസ്‌ സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, കൊല്ലം പോര്‍ട്ട്‌, കടപ്പാക്കട, പോളയത്തോട്, ചിന്നക്കട എന്നൊക്കെ വയ്ക്കുന്നതാണ് ശരി... ഉത്തമം.

    ReplyDelete
  2. 4. പുതിയ റോഡുകളും അതുവഴി ബസ്‌ സര്‍വീസും

    നല്ല റോഡുകള്‍ ഉണ്ടായാല്‍ മാത്രമേ വികസനം ഉണ്ടാകുകയുള്ളൂ, പുതിയ ബിസിനസ്സുകള്‍ പച്ചപിടിക്കുള്ളൂ. തൃശൂര്‍, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ നഗരങ്ങളിലൊക്കെ നഗരഹൃദയത്തെ തൊടാതെ പ്രധാന വഴികളിലെത്താന്‍ ബസ്‌ സര്‍വീസ്‌ ഉള്‍പ്പെടെയുള്ള അനേകം റോഡുകള്‍ നിലവിലുണ്ട്. പക്ഷെ കൊല്ലത്തുമാത്രം അതില്ല. അതിനു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.

    * ചിന്നക്കടയ്ക്കു കിഴക്കുഭാഗത്തുകൂടി കടന്നുപോകുന്ന നിര്‍ദിഷ്ട്ട ലിങ്ക് റോഡിനു സമാനമായി കൊല്ലം നഗര ഹൃദയത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുകൂടി പോകുന്ന തരത്തില്‍ എലിവേറ്റഡ്‌ ആയോ അല്ലാതെയോ ഒരു റോഡ്‌ ചിന്നക്കടയെ സ്പര്‍ശിക്കാതെ മരുത്തടി-ശക്തികുളങ്ങര വഴിയും തിരുമുല്ലവാരം വഴിയും NH-66ല്‍ എത്തിച്ചേരണം. ബസ്‌ സര്‍വ്വീസും ഉണ്ടാകണം

    * പരവൂര്‍ നഗരത്തെ കൊല്ലവുമായി ബന്ധിപ്പിക്കുന്ന തീരദേശറോഡ്‌ കുറഞ്ഞപക്ഷം 2 വരിയെങ്കിലുമായി പുനര്‍നിര്‍മ്മിച്ചു ബസ്‌ സര്‍വ്വീസ്‌ ആരംഭിക്കണം. കൊല്ലം സിറ്റി സര്‍വ്വീസുകള്‍ മുഴുവനും പരവൂര്‍ വരെയെങ്കിലും നീട്ടണം.

    5. പലപ്പോഴായി പ്രഖ്യാപിച്ച ഹെറിറ്റേജ്‌ മ്യൂസിയം

    ചരിത്രകാരന്മാര്‍ കൊല്ലം തീരത്ത്‌ ഈയടുത്തിടെ നടത്തിയ ഗവേഷണങ്ങള്‍ കണ്ട് ലോകം തന്നെ ഞെട്ടിയിരിക്കുകയാണ്. ഇന്ത്യയില്‍ മറ്റൊരു സ്ഥലത്തുനിന്നും ഇത്രയധികം പ്രാചീന ചൈനീസ്‌ നാണയങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മറ്റ് പാത്രങ്ങളുടെ അവശിഷ്ട്ടങ്ങളും ലഭിച്ചിട്ടില്ല. പക്ഷെ ആ കിട്ടിയതൊക്കെ അയല്‍ ജില്ലയിലെ മ്യൂസിയത്തിലാണ് ഇപ്പോഴും സൂക്ഷിക്കുന്നത്. കൊല്ലത്തുകാര്‍ക്ക് അതൊന്നും കാണാനുള്ള യോഗമില്ല. അത് മാറിയെ പറ്റുള്ളൂ.

    "ക്വയ്ലോണ്‍ ഇന്‍റര്‍നാഷണല്‍ ഹെറിറ്റേജ്‌ മ്യൂസിയം" യാഥാര്‍ത്ഥ്യമാകണം. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പോലീസ്‌ മ്യൂസിയം പോലെ ഓടിട്ട കൂരയില്‍ അല്ല, മറിച്ച് ലോകനിലവാരത്തില്‍ പണിതുയര്‍ത്തണം, കേരളത്തിലെ ഏറ്റവും ആധുനിക മ്യൂസിയം.

    6. തങ്കശ്ശേരിയുടെ പുനര്‍നിര്‍മ്മാണം.

    കണ്ണൂരിന് തലശ്ശേരിപോലെയായിരുന്നു കൊല്ലത്തിന് തങ്കശ്ശേരി(പക്ഷെ കണ്ണൂര്‍-തലശ്ശേരി ദൂരവ്യത്യാസം കൂടുതലാണ്). കണ്ണൂരും തലശ്ശേരിയും ഇന്നിപ്പോള്‍ വമ്പന്‍ നഗരങ്ങള്‍പോലെയായി. എന്നാല്‍ തങ്കശ്ശേരി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു കഴിഞ്ഞിരിക്കുന്നു. കേരളത്തിന് അധികമറിയാത്ത ഒരുപാട് വിദേശചരിത്രങ്ങള്‍ നിലകൊള്ളുന്ന തങ്കശ്ശേരിയെ തഴഞ്ഞിട്ടു കൊല്ലം വികസനം നടത്തുന്നതില്‍ യാതൊരു അര്‍ഥവുമില്ല. തങ്കശ്ശേരിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പോര്‍ച്ചുഗീസ് സെമിത്തേരി എവിടെയാണെന്നുപോലും കൊല്ലം നഗരം ഭരിക്കുന്നവര്‍ക്കോ ഭരിച്ച്ചവര്‍ക്കോ ഇന്നറിയില്ല. 100മീറ്റര്‍ വീതിയില്‍ തങ്കശ്ശേരിയിലൂടെ ഒഴുകിയിരുന്ന പഴയ ബക്കിംഗ്ഹാം കനാല്‍ എന്തായിരുന്നെന്നുപോലും കൊല്ലത്തുകാര്‍ക്ക് അറിയില്ല. അവയുടെ പുനര്‍ജനനമാകണം കൊല്ലം നഗരത്തില്‍ ആദ്യം നടത്തേണ്ടത്.

    http://www.asithrissurcircle.in/Monuments.html
    http://www.superbindiatours.com/Kerala/kollam.html
    http://www.colonialvoyage.com/asia-dutch-colonial-remains-16th-18th-centuries/#

    News about Buckingham Canal in Tangasseri

    http://www.thehindu.com/todays-paper/tp-national/tp-kerala/Buckingham-Canal-being-reclaimed/article14712724.ece
    http://www.newindianexpress.com/states/kerala/2011/jul/25/buckingham-canals-rich-past-becoming-history-275035.html
    http://www.news18.com/news/india/death-knell-for-buckingham-canal-at-thangasseri-386293.html

    * തങ്കശ്ശേരിയിലെ പോര്‍ച്ചുഗീസ് സെമിത്തേരി കൈയേറിയവരെ തുരത്തി സെമിത്തേരി പുനര്‍ന്നിര്‍മ്മിക്കണം, അത് സംരക്ഷിച്ചു സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കണം.

    * തങ്കശ്ശേരി ബക്കിംഗ്ഹാം കനാല്‍ പഴയരീതിയില്‍ പുനര്‍ന്നിര്‍മ്മിക്കണം. തങ്കശ്ശേരിയെ തെക്കന്‍കേരളത്തിലെ മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കണം.

    ReplyDelete
  3. 7. "വിശാല കൊല്ലം നഗരം"

    കൊല്ലം നഗരത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന "വിശാല കൊല്ലം നഗരവികസന പദ്ധതി" എത്രയും വേഗം കൊണ്ടുവരണം.

    http://www.kollamcorporation.gov.in/sites/default/files/Kollam_Draft%20CDP_Final_30th%20%20June%2014.pdf

    കൊല്ലം നഗരം ഇന്നിപ്പോള്‍ കേരളത്തിലെ ഏറ്റവും ചെറിയ സിറ്റി കോര്‍പ്പറേഷനാണ്. 70sqkm-ല്‍ താഴെ മാത്രമാണ് കോര്‍പ്പറേഷന്‍റെ ആകെ വലുപ്പം. നഗരത്തിന്‍റെ ഭാഗമാകേണ്ട കൊട്ടിയം, മയ്യനാട്, തൃക്കോവില്‍വട്ടം, പനയം, നീണ്ടകര എന്നീ സ്ഥലങ്ങള്‍ ഇപ്പോഴും നഗരത്തിന്‍റെ ഭാഗമായിട്ടില്ല. അതുമാറണം.

    * കൊട്ടിയം, മയ്യനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകളെ ഈ വര്‍ഷംതന്നെ കൊല്ലം കോര്‍പ്പറേഷനില്‍ ലയിപ്പിക്കണം.

    * സമീപഭാവിയില്‍ തന്നെ വിശാല കൊല്ലം നഗരത്തിന്‍റെ ഭാഗമാകുവാനായി പരവൂര്‍ മുനിസിപ്പാലിറ്റിയെയും കൊല്ലം കോര്‍പ്പറേഷനില്‍ ലയിപ്പിക്കാന്‍ നടപടിയെടുക്കണം.

    8. സ്വപ്നപദ്ധതി - "കൊല്ലം തുറമുഖ നഗരവികസന പദ്ധതി"

    കൊല്ലത്തെ വികസനം സാധ്യമാക്കുവാന്‍ ഏറ്റവും അനിവാര്യമായ പദ്ധതിയാണ് കൊല്ലം തുറമുഖ നഗരവികസന പദ്ധതി. അത് നടപ്പിലാക്കിയാല്‍ കൊല്ലം നഗരത്തിന്‍റെ വികസനം പിന്നീട് താനേ മുന്നോട്ട് പൊയ്ക്കൊള്ളും.

    http://s1324.photobucket.com/user/quilonsky/media/Mathrubhumi_zps52ba640e.png.html

    ഈ പദ്ധതിയുടെ നടത്തിപ്പിനായി ഒരു 5 വര്‍ഷത്തെ കോര്‍പ്പറേഷന്‍ ബജറ്റ്‌ മുഴുവനായി ഉപയോഗിക്കേണ്ടി വന്നാല്‍പോലും അത് കൊല്ലത്തിന് ഒരിക്കലും ഒരു നഷ്ട്ടമാകുകയില്ല. അത്രയ്ക്ക് സാധ്യതയുള്ള പദ്ധതിയാണ് കൊല്ലം തുറമുഖ നഗരവികസന പദ്ധതി.

    9. നഷ്ട്ടപ്പെട്ടുപോയ പദ്ധതികള്‍ നേടിയെടുക്കണം

    പലപ്പോഴായി സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കാന്‍ കഴിയാതെ പോയ അനവധി നിരവധി പദ്ധതികളാണ് കൊല്ലത്തിനായി പ്രഖ്യാപിക്കപ്പെട്ടത്. അവ നേടിയെടുക്കലാകണം പ്രധാനം.

    കൊല്ലത്തിനെ ഡല്‍ഹി ചാന്ദ്നി ചൌക്ക് മാതൃകയില്‍ വികസിപ്പിക്കും
    http://www.thehindu.com/news/national/kerala/Chandni-Chowk-model-complex-for-Kollam-LDF-manifesto/article15784854.ece

    N.പീതംബരക്കുറുപ്പ് കൊല്ലത്ത് സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയ കേരളത്തിന്‍റെ രണ്ടാമത്തെ സൈനിക് സ്കൂള്‍

    ആശ്രാമത്ത് ലോകനിലവാരത്തില്‍ ദൂരദര്‍ശിനിയോടെ വാനനിരീക്ഷണകേന്ദ്രം

    വട്ടക്കായലില്‍ സീപ്ലെയിന്‍ ഡ്രോം

    LDF സര്‍ക്കാര്‍ കൊല്ലം ചാത്തന്നൂരില്‍ സ്ഥലം ഏറ്റെടുത്ത് പ്രഖ്യാപിച്ച കേരളാ കണ്‍സ്ട്രക്ഷന്‍ അക്കാദമി UDF സര്‍ക്കാര്‍ ചവറ മണ്ഡലത്തിലേയ്ക്ക് കൊണ്ടുപോയിക്കഴിഞ്ഞു. ഇതിനായി ഏറ്റെടുത്ത കാരംകോടിലെ സ്പിന്നിംഗ് മില്‍ ഭൂമിയില്‍ കേരളാ സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കണം

    10. കൊല്ലം പോര്‍ട്ടിലേയ്ക്ക് റെയില്‍ ലൈന്‍

    നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആവശ്യം ഇന്നും കൊല്ലത്തിന്‍റെ സ്വപ്നപദ്ധതിയായി അവശേഷിക്കുന്നു.

    കൊല്ലം പോര്‍ട്ടിലേയ്ക്ക് ഇരവിപുരം ഭാഗത്തുനിന്നോ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്നോ റെയില്‍ ലൈന്‍ കണക്റ്റ് ചെയ്യുവാന്‍ നടപടിവേണം.

    ReplyDelete
  4. 11. പൊതുജനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മനോഹരങ്ങളായ കൊട്ടാരങ്ങള്‍

    വേണാട് രാജവംശവും തിരുവിതാംകൂര്‍ രാജവംശവും ഭരിച്ചിരുന്നപ്പോള്‍ കൊല്ലം നഗരം അറിയപ്പെട്ടിരുന്നത് "പാലസ് സിറ്റി" എന്നായിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അത് ശരിയാണ്. നഗരപരിധിക്കുള്ളില്‍ തന്നെ 4 പ്രധാന കൊട്ടാരങ്ങള്‍ സ്ഥിതി ചെയ്യുന്നു.. "ആശ്രാമം ബ്രിട്ടീഷ് റെസിഡന്‍സി, തേവള്ളി കൊട്ടാരം, SMP പാലസ്, ചീനക്കൊട്ടാരം". പക്ഷെ ഇവയിലൊന്നുപോലും സംരക്ഷിക്കപ്പെടുന്നില്ല, സാധാരണക്കാര്‍ക്ക് അവയുടെ സൗന്ദര്യം ആസ്വദിക്കുവാനായി പ്രവേശനവുമില്ല.

    "Architectural Marvel" എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ബ്രിട്ടീഷ് റെസിഡന്‍സി ഗവണ്മെന്‍റ് ഗസ്റ്റ്ഹൗസ് ആക്കി സാധാരണക്കാര്‍ക്ക്‌ പ്രവേശനം നിഷേധിച്ചു... ഒരുകാലത്ത് തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ഭരണനിര്‍വ്വഹണം കൈകാര്യം ചെയ്തിരുന്ന തേവള്ളി കൊട്ടാരം NCCക്ക് നല്‍കി. ചരിത്രമുറങ്ങുന്ന ചീനക്കൊട്ടാരം റെയില്‍വേയുടെ വേസ്റ്റ് ടമ്പിങ്ങ് യാര്‍ഡ്‌ ആയിമാറി. SMP പാലസ് അശ്ലീലചിത്രങ്ങളുടെ പ്രദര്‍ശനശാലയുമായി. അതൊക്കെ മാറണം.

    * കൊല്ലം സിറ്റിയിലെ ഈ പ്രധാന 4 കൊട്ടാരങ്ങളും ഏറ്റെടുത്ത് സിറ്റി പാലസ് ടൂറിസം പദ്ധതി പ്രഖ്യാപിക്കണം.

    * കൊട്ടരങ്ങളെല്ലാം മോടിപിടിപ്പിച്ചു ആര്‍ട്ട് ഗാലറി മ്യൂസിയം രീതിയില്‍ വൃത്തിയാക്കണം.

    * അഡ്വഞ്ചര്‍ പാര്‍ക്ക്, ബീച്ച് എന്നിവ നവീകരിച്ച് കൊല്ലം സിറ്റി സര്‍ക്യൂട്ട് ടൂറിസം പദ്ധതി കൊണ്ടുവരണം.

    * SWTD ബോട്ട് യാര്‍ഡില്‍ നിന്നും ബോട്ടുകളില്‍ യാത്രക്കാര്‍ക്ക് നഗരത്തിലെ കായല്‍ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാവുന്ന രീതിയില്‍ കൊച്ചി മറൈന്‍ഡ്രൈവിലെ മാതൃകയിലൊ അതിനേക്കാള്‍ മെച്ചമായ രീതിയിലോ "കൊല്ലം സിറ്റി സര്‍ക്യൂട്ട് ടൂറിസം പദ്ധതി" നടപ്പിലാക്കണം.

    12. ബൈപ്പാസ് സമഗ്രവികസനം

    കൊല്ലത്തിന്‍റെ ഭാവിവികസനം ബൈപ്പാസ് ഏരിയയില്‍ തന്നെയായിരിക്കും. അതിനാല്‍ ഇനിയെങ്കിലും വികസനം മുഴുവനായും അവിടം കേന്ദ്രീകരിച്ചു പ്രഖ്യാപിക്കപ്പെടെണ്ടാതാണ്.

    പാര്‍വ്വതി മില്‍ ഭൂമിയെ വെറുതെ വിടുക, മറ്റു പദ്ധതികള്‍ക്കായി പരിസരപ്രദേശങ്ങള്‍ വിനിയോഗിക്കപ്പെടണം.

    മുഖത്തലയില്‍ ജില്ലാ പഞ്ചായത്ത് നിര്‍ദേശിച്ച സ്ഥലത്ത് നഗരവാസികള്‍ക്കായി പുതിയ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് സ്ഥാപിക്കപ്പെടണം. പാര്‍വതി മില്‍ പരിസരത്തെ ചുരുങ്ങിയ സ്ഥലത്ത് അത് സ്ഥാപിച്ചാല്‍ പിന്നീടൊരിക്കലും ഒരു പുതിയ ബ്ലോക്ക്‌ പണിയാന്‍പോലും സ്ഥലമുണ്ടാകുകയില്ല. നാട് വികസിക്കണമെങ്കില്‍ വികസനം ചിന്നക്കടയ്ക്ക് പുറത്തേയ്ക്ക് എത്തണം.

    കൊല്ലം നഗരവികസനത്തിനായി ഏതു വിധേനയും സഹകരിക്കാന്‍ തയ്യാറുള്ള ഒരുകൂട്ടം ചെറുപ്പക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, സംവദിക്കാറുണ്ട്. "Skyscrapercity Kollam" എന്ന വിലാസത്തില്‍ കൊല്ലത്തെ കുറിച്ചുള്ള സംവാദങ്ങള്‍ എപ്പോഴും അറിയാന്‍ സാധിക്കും. കൊല്ലത്തു ഏതുപദ്ധതി വന്നാലും Skyscrapercity വളരെ നേരത്തെ അറിയാനും കഴിയും.

    ഞങ്ങള്‍ കൊല്ലത്തുകാരായ ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് കൊല്ലം നവകേരളാ മിഷന്‍ കൂട്ടായ്മയുടെ അംഗങ്ങളെയും കൊല്ലം മേയര്‍ ശ്രീ. രാജേന്ദ്രബാബു സാറിനെയും MLAമാരായ ശ്രീ. മുകേഷ്, ശ്രീ. നൗഷാദ് എന്നിവരോടും നേരിട്ട് സംസാരിക്കണം എന്നും നിവേദനം നല്‍കണമെന്നുമുണ്ട്.

    ദയവായി ഈ കമന്റിനു മറുപടി നല്‍കി ഞങ്ങള്‍ക്കൊരു അതിനായൊരു അവസരവും നല്‍കണം എന്ന് അപേക്ഷിക്കുന്നു.
    arunvr73@gmail.com

    ReplyDelete
    Replies
    1. കൊല്ലത്തിന്റെ വളർച്ച ചിന്നക്കടക്ക്‌ പുറത്തേക്ക് വരണം എന്നാലേ കൊല്ലം ഒരു മെട്രോ സിറ്റി ആകൂ ചിന്നകടക്ക്‌ 15കിലോമീറ്റർ ചുറ്റളവിൽ ഉള്ള സ്ഥലങ്ങളിൽ കോർപറേഷനിൽ ലയിപ്പിക്കണം വികസനങ്ങൾ ഇനിയുള്ള വികസനങ്ങൾ ഔട്ടർ സിറ്റിയിൽ വരണം.

      Delete
    2. കൊല്ലത്തിന്റെ വളർച്ച ചിന്നക്കടക്ക്‌ പുറത്തേക്ക് വരണം എന്നാലേ കൊല്ലം ഒരു മെട്രോ സിറ്റി ആകൂ ചിന്നകടക്ക്‌ 15കിലോമീറ്റർ ചുറ്റളവിൽ ഉള്ള സ്ഥലങ്ങളിൽ കോർപറേഷനിൽ ലയിപ്പിക്കണം വികസനങ്ങൾ ഇനിയുള്ള വികസനങ്ങൾ ഔട്ടർ സിറ്റിയിൽ വരണം.

      Delete